ഒരു കിളി കരഞ്ഞു ഒരു കിളി ചിലച്ചു ഒരു കിളി പാടി ഒരു കിളി കരഞ്ഞതും മറു കിളി ചിലച്ചതും മറ്റേക്കിളി പാടിയതും പണ്ഡിതര്‍ കേട്ടു അവരതിന്നൊരു കഥ മെനഞ്ഞു ‘ത്രിഗുണ’മെന്നൊരു പേര്‍ കൊടുത്തു തത്വ,ശാസ്ത്രാര്‍ത്ഥങ്ങളേകി നിത്യവും പാടി മൂന്നു പേരും ചേര്‍ന്നുരച്ചതിനര്‍ത്ഥമുണ്ടായി ആ അര്‍ത്ഥം തത്വമായ്, വിശ്വാസമായ് ആചാരമായ് നാമമായ് ഗീതമായ് കിളികള്‍ സംപൂജ്യരായ് കിളിവാക്കില്‍ കവിതയുണ്ടായ് കിളിക്കൊഞ്ചല്‍ ഹൃദ്യവുമായ് മൂന്നു തത്വം, മൂന്നു സ്വത്വം മൂന്നവസ്ഥയിങ്ങനെ മൂന്നു മുന്നൂറായിരം ശ്രുതി- യവയിലുണ്ടായി മൂന്നവസ്ഥാവിശേഷങ്ങള്‍! മൂന്നു ലോകം!, മൂന്നു ഗുണം! മുക്കിളികളെന്തറിഞ്ഞു മൂഢസാമ്രാജ്യം! *കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യമില്ല. (ഇതാണോ കവിത എന്നു പോലും...)
© ജയകൃഷ്ണന്‍ കാവാലം